2000 രൂപ വരെയുള്ള പണമിടപാടുകള്‍ക്ക് ഇനി ചാര്‍ജ് ഈടാക്കില്ലtimely news image

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി 2000 രൂപയുടെ ഇടപാടുകള്‍ക്ക്‌ ചാര്‍ജ്‌ ഈടാക്കില്ലെന്ന്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാപാരികളില്‍ നിന്ന്‌ ചുമത്തിയിരുന്ന ചാര്‍ജ്‌ ഇടാക്കില്ലെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ സംസാരിക്കുമ്പോഴാണ്‌ ഇക്കാര്യം അറിയിച്ചത്‌. 2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഈടാക്കിയിരുന്ന മെര്‍ച്ചന്റ്‌ ഡിസ്‌കൗണ്ട്‌ റേറ്റ്‌ ഇനി ഈടാക്കില്ലെന്ന്‌ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്‌. ഡെബിറ്റ്‌ കാര്‍ഡ്‌, യു.പി.ഐ, ഭീം തുടങ്ങിയവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക്‌ ഇളവ്‌ ബാധകമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌. 20 ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക്‌ 0.40 ശതമാനം വരെയാണ്‌ എം.ഡി.ആര്‍ ചാര്‍ജായി ചുമത്തിയിരുന്നത്‌. വ്യാപാരികളുടെ വിറ്റുവരവ്‌ 20 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ എം.ഡി.ആര്‍ ചാര്‍ജായി 0.90 ശതമാനം വരെ ചുമത്തും. കഴിഞ്ഞ സ്വാതന്ത്രദിനത്തില്‍ രാജ്യത്ത്‌ ഡിജിറ്റല്‍ ഇടപാടുകളുടെ പ്രാധാന്യത്തെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഇതിന്‌ ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ പുതിയ തീരുമാനം സര്‍ക്കാര്‍ എടുത്തത്‌.Kerala

Gulf


National

International