ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയുടെ അച്ഛന്‍ അറസ്റ്റില്‍timely news image

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം അജിങ്ക്യ രഹാനെയുടെ അച്ഛനെ അറസ്റ്റ്‌ ചെയ്‌തു. വൃദ്ധ കാറിടിച്ചു മരിച്ച കേസിലാണ്‌ രഹാനെയുടെ അച്ഛന്‍ മധൂകര്‍ ബാബുറാവു രഹാനെയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. മഹാരാഷ്ട്രയിലെ കോലാപുരില്‍ വെച്ച്‌ മധുകര്‍ ബാബുറാവു ഓടിച്ച കാറിടിച്ച്‌ ആശാതായി കാംബലി (67) എന്ന സ്‌ത്രീ മരിച്ചിരുന്നു. കാറിടിച്ച്‌ പരിക്കേറ്റ ആശാതായിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന്‌ വെള്ളിയാഴ്‌ച്ച രാവിലെയാണ്‌ പോലീസ്‌ മധൂകറിനെ അറസ്റ്റ്‌ ചെയ്‌തത്‌. കുടുംബവുമൊന്നിച്ച്‌ പുണെബംഗളൂരു ദേശീയപാതയിലൂടെ താര്‍ക്കര്‍ലിയിലേക്ക്‌ പോവുകയായിരുന്നു മധുകര്‍. കോലാപുരിനടുത്ത കാഗല്‍ എന്ന സ്ഥലത്തുവച്ചാണ്‌ അപകടമുണ്ടായത്‌. അപകടം നടക്കുമ്പോള്‍ കാറില്‍ രഹാനെയുടെ അമ്മയും സഹോദരിയുമുണ്ടായിരുന്നു. സെക്ഷന്‍ 304 എ, 337, 338 പ്രകാരമാണ്‌ കാഗല്‍ പോലീസ്‌ മധൂകറിനെതിരെ കേസെടുത്തത്‌. കാഗലിലെത്തിയപ്പോള്‍ മധൂകറിന്‌ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും തുടര്‍ന്ന്‌ വൃദ്ധയെ ഇടിക്കുകയായിരുന്നുവെന്നു മാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌.Kerala

Gulf


National

International