മുത്തലാഖ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുംtimely news image

ന്യൂഡല്‍ഹി: മുത്തലാഖ് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാകും. ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മുസ്ലീം സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുമുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. മുത്തലാഖ് നിരോധനത്തിന് നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിതല സമിതി കരട് തയ്യാറാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്ന് തലാഖും ഒരുമിച്ചു ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് കെഹാര്‍ ആറു മാസത്തിനകം നിയമ നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെയാണ്. മുത്തലാഖ് നിരോധനത്തിനായി നിയമനിര്‍മാണം നടത്തണമെങ്കില്‍ അത് കരടായി പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. ബില്‍ പരാജയപ്പെട്ടാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. മറിച്ച് ബില്‍ പാസായാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പ്രത്യേക സമിതിയെ നിയമിച്ച് വിവിധ സംസ്ഥാനങ്ങളുടെ പിന്തുണ തേടേണ്ടതുണ്ട്. മൂന്നില്‍ ഒന്ന് സംസ്ഥാനങ്ങള്‍ പിന്തുണച്ചാലേ നിയമം യാഥാര്‍ഥ്യമാവൂ.Kerala

Gulf


National

International