പാര്‍ട്ടി നേതൃനിരയില്‍ അഴിച്ചുപണി ആവശ്യമില്ലെന്ന് ജോസ്.കെ.മാണിtimely news image

കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതൃനിരയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. നേതൃമാറ്റം സംസ്ഥാന സമ്മേളനത്തിന്റെ അജണ്ടയിലില്ല. മുന്നണി രാഷ്ട്രീയത്തിനാണ് സംസ്ഥാനത്ത് ഏറെ പ്രസക്തിയെന്നും ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമായിരിക്കും കേരളാ കോണ്‍ഗ്രസ് എടുക്കുകയെന്നും ജോസ്.കെ.മാണി പറഞ്ഞു. അടുത്തയാഴ്ച കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ശക്തമായി നിലനില്‍ക്കെയാണ് ജോസ്.കെ.മാണി നിലപാട് വ്യക്തമാക്കിയത്. ശക്തമായ നേതൃനിരയാണ് പാര്‍ട്ടിക്കുള്ളതെന്നും അതിനാല്‍ ഇപ്പോള്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.Kerala

Gulf


National

International