സമൂഹത്തിലെ ഒരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഗുജറാത്ത് മോഡല്‍ വികസനം ഉപകരിച്ചതെന്ന് മന്‍മോഹന്‍ സിങ്timely news image

രാജ്‌കോട്ട്: സമൂഹത്തിലെ ഒരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഗുജറാത്ത് മോഡല്‍ വികസനം ഉപകരിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 22 വര്‍ഷത്തെ ഭരണത്തിലൂടെ ബിജെപി പ്രചരിപ്പിച്ച നുണകള്‍ ഗുജറാത്തിലെ ജനങ്ങള്‍ കണ്ടതാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. അച്ഛാ ദിന്‍ വാഗ്ദാനങ്ങള്‍ വെറും പാഴ് വാക്കുകള്‍ ആയിരുന്നു. ബിജെപിയുടെ നീണ്ട 22 വര്‍ഷത്തെ ഭരണത്തിന്റെ ഫലമായി മാനവ വികസനത്തിന്റെ പല മേഖലകളിലും ഗുജറാത്ത് പിന്നാക്കം പോയി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും സംസ്ഥാനം കേരളം, തമിഴ്‌നാട്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പിറകിലുമായെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ്സ് ഭരണത്തിലൂടെയല്ലാതെ ഗുജറാത്തിനെ തിരിച്ച് കൊണ്ട് വരാന്‍ സാധ്യമല്ല. നോട്ട് നിരോധനം, ജിഎസ്ടി എന്നിവയിലൂടെ ഗുജറാത്തിലെ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് നരേന്ദ്ര മോദി തകര്‍ത്തത്. ഇത് രാജ്യത്തിന്റെ ജിഡിപിയെ ബാധിച്ചെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി. നോട്ട് നിരോധനം പോലുള്ള മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജനങ്ങള്‍ക്ക് മുമ്പില്‍ പ്രസിദ്ധീകരിക്കണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു. അഴിമതി നിവാരണത്തിന് വേണ്ടി മോദി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.Kerala

Gulf


National

International