Home   Archives   PhotoGallery   Programmes   AboutUs   ContactUs
ടൂറിസം രംഗത്ത്‌ കുതിച്ചു ചാട്ടത്തിന്‌ മലങ്കര ഒരുങ്ങുന്നു..........കാറ്റൂതിമലയിലെ ആമ്പല്‍ കുളം സംരക്ഷിക്കണം..........ഡി.എ.പി.സി. ജില്ലാ കണ്‍വന്‍ഷന്‍..........സൈന്‍ ബോര്‍ഡിലും പോസ്റ്റര്‍........................വെങ്ങല്ലൂര്‍ ജംഗ്‌ഷന്‍ വികസനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു..........കണ്ണന്റെ ലീലകളില്‍ നാട്‌ അമ്പാടിയായി..........ഹൈറേഞ്ച്‌ ഹര്‍ത്താല്‍: മുഖ്യമന്ത്രി ഇടപെടണമെന്ന്‌ ഉമ്മന്‍ചാണ്ടി..........ബാങ്ക്‌ പലിശകള്‍ സുതാര്യമാക്കണം; പി. ടി. തോമസ്‌ എം. പി...........വിദേശ ഇന്ത്യാക്കാരുടെ സംഭാവന നിസ്‌തുലം; പി. ടി. തോമസ്‌..........ദേവാലയങ്ങളില്‍ എട്ടുനോമ്പാചരണം..........ഇളംദേശത്ത്‌ അനര്‍ഹനു ഭവന സഹായം; നപ്രതിനിധികളില്‍നിന്നു തുക തിരിച്ചുപിടിക്കും..........
 
നാട്ടുവിശേഷം
ബിസ്സിനസ്
സിനിമ
ന‌‌‌‌‌‌‌‌‌‌‌‌‌‌‌‌ര്‍‌മം
സപ്ലിമെന്റ്
ചരമം
ന്യൂസ്@മൊബൈല്‍‌/ഇ-മെയില്‍
ഗസ്റ്റ് ബുക്ക്
ടെലിഫോണ്‍ ഡയറക്ടറി
Wedding Eve
Wedding

ന‌‌‌‌‌‌‌‌‌‌‌‌‌‌‌‌ര്‍‌മം

ടിന്‍റുമോന്‍
യാത്രക്കാരന്‍- ശബരിമലയ്‍ക്ക് എത്ര മൈലുണ്ടെന്നറിയാമോ ? ടിന്‍റുമോന്‍- ശബരിമലയ്‍ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്.. *************** ടീച്ചര്‍- ടിന്‍റുമോന് ആരാകാനാ ആഗ്രഹം ? ടിന്‍റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം ടീച്ചര്‍- ഓ ! ടിന്‍റുമോന്‍റെ അച്ഛന്‍ പൈലറ്റാണോ ? ടിന്‍റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം *************** ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ?? ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ.. ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ‍.. ടിന്‍റുമോന്‍- അതു മഞ്ജരിയായിടും!!!!!!!!! *************** ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം . ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം *************** ടിന്‍റുമോന്‍ റൈംസ്- A for Apple B for Big Apple C for Cheriya Apple D for Double Apple E for Ettavum Kunji Apple F for First paranjille aa Apple *************** വാര്‍ത്ത- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി ടിന്‍റുമോന്‍-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ *************** ടീച്ചര്‍- Al2 O3 എന്നു വച്ചാല്‍ എന്താണ് ? ചിഞ്ചുമോല്‍- അലുമിന ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ? ടിന്‍റുമോന്‍- ഫിലോമിന *************** ബസില്‍ ടിന്‍റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- ഇതെന്‍റെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു ടിന്‍റുമോന്‍- അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്‍റെ മുകളിലിട്ടാല്‍ ഈ ബസ് എന്‍റെയാകുവോ ? *************** ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി. ടിന്‍റുമോന്‍- കഥകളി റേറ്റ് എത്രയാ ? കഥകളിക്കാരന്‍- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ ടിന്റുമോന്‍:പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി *************** ടീച്ചര്‍- ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ? ടുട്ടുമോന്‍- എനിക്കു ഡോക്ടറാകണം ചിഞ്ചുമോള്‍- എനിക്ക് ഒരമ്മയാകണം ടിന്‍റുമോന്‍- എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി.. *************** ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ? ഭാര്യ- വിഷം ടിന്‍റുമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !! *************** ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്- നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !! *************** പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- എല്ലാ മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍ അച്ഛന്‍റെ കസേരയില്‍ ഇരിക്കാം.. ടിന്‍റുമോന്‍- അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ?? *************** അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ? ടിന്‍റുമോന്‍- അതു ‍ഞാന്‍ രാമുവിനു കൊടുത്തു അച്ഛന്‍- എന്തിന് ?? ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
01,09,2010
  All Rights Reserved by TimelyNews Thodupuzha   Powered by ALFiNE IT Solutions