Home   Archives   PhotoGallery   Programmes   AboutUs   ContactUs
ടൂറിസം രംഗത്ത്‌ കുതിച്ചു ചാട്ടത്തിന്‌ മലങ്കര ഒരുങ്ങുന്നു..........കാറ്റൂതിമലയിലെ ആമ്പല്‍ കുളം സംരക്ഷിക്കണം..........ഡി.എ.പി.സി. ജില്ലാ കണ്‍വന്‍ഷന്‍..........സൈന്‍ ബോര്‍ഡിലും പോസ്റ്റര്‍........................വെങ്ങല്ലൂര്‍ ജംഗ്‌ഷന്‍ വികസനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു..........കണ്ണന്റെ ലീലകളില്‍ നാട്‌ അമ്പാടിയായി..........ഹൈറേഞ്ച്‌ ഹര്‍ത്താല്‍: മുഖ്യമന്ത്രി ഇടപെടണമെന്ന്‌ ഉമ്മന്‍ചാണ്ടി..........ബാങ്ക്‌ പലിശകള്‍ സുതാര്യമാക്കണം; പി. ടി. തോമസ്‌ എം. പി...........വിദേശ ഇന്ത്യാക്കാരുടെ സംഭാവന നിസ്‌തുലം; പി. ടി. തോമസ്‌..........ദേവാലയങ്ങളില്‍ എട്ടുനോമ്പാചരണം..........ഇളംദേശത്ത്‌ അനര്‍ഹനു ഭവന സഹായം; നപ്രതിനിധികളില്‍നിന്നു തുക തിരിച്ചുപിടിക്കും..........
 
നാട്ടുവിശേഷം
ബിസ്സിനസ്
സിനിമ
ന‌‌‌‌‌‌‌‌‌‌‌‌‌‌‌‌ര്‍‌മം
സപ്ലിമെന്റ്
ചരമം
ന്യൂസ്@മൊബൈല്‍‌/ഇ-മെയില്‍
ഗസ്റ്റ് ബുക്ക്
ടെലിഫോണ്‍ ഡയറക്ടറി
Wedding Eve
Wedding

ബിസ്സിനസ്

ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവല്‍; ഓണം സ്വര്‍ണ വിരുന്ന്‌ മെഗാസമ്മാനം സാബിറക്ക്‌
തിരുവനന്തപുരം: ഗ്രാന്റ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവലും മലബാര്‍ ഗോള്‍ഡും ചേര്‍ന്ന്‌ ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വര്‍ണവിരുന്നില്‍ ഒരു ലക്ഷം രൂപയുടെ സ്വര്‍ണസമ്മാനം എറണാകുളം ജില്ലയിലെ ചുളളിക്കലില്‍ സാബിറാ ഷിഫാസിനു ലഭിച്ചു. ഗ്രാന്‍ഡ്‌ കേരള ഷോപ്പിംഗ്‌ ഫെസ്‌റ്റിവല്‍ ആസ്‌ഥാനത്ത്‌ ജി.കെ.എസ്‌.എഫ്‌ ഡയറക്‌ടര്‍ കെ.എന്‍. സതീഷിന്റെ നേതൃത്വത്തിലാണ്‌ നറുക്കെടുപ്പ്‌ നടത്തുന്നത്‌. മലബാര്‍ ഗോള്‍ഡിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയില്‍ ജി.കെ.എസ്‌.എഫ്‌ ഫ്‌ളോട്ട്‌ ഒരുക്കിയിരുന്നു. അതില്‍നിന്ന്‌ വിതരണം ചെയ്‌ത ലഘുലേഖയിലെ ഭാഗ്യ നമ്പര്‍ എസ്‌.എം.എസ്‌ ചെയ്‌തവരും ടി.വി ചാനലുകളിലെ നിര്‍ദേശപ്രകാരം എസ്‌.എം.എസ്‌ അയച്ചവരുമാണ്‌ സ്വര്‍ണവിരുന്നില്‍ പങ്കാളികളായത്‌. എഴുപത്തയ്യായിരത്തില്‍പ്പരം എസ്‌.എം.എസുകള്‍ ഒരു ദിവസം ജി.കെ.എസ്‌.എഫ്‌ മലബാര്‍ ഗോള്‍ഡ്‌ സ്വര്‍ണ വിരുന്നിലേക്ക്‌ ഭാഗ്യം പരീക്ഷിക്കാനായി വരികയുണ്ടായി. ഈ മൊബൈല്‍ നമ്പരുകള്‍ ഡിജിറ്റല്‍ രീതിയില്‍ നറുക്കെടുത്താണ്‌ ജേതാവിനെ കണ്ടെത്തിയത്‌. രണ്ട്‌ ലക്ഷം സമ്മാന കൂപ്പണുകള്‍ ഘോഷയാത്ര കാണാനെത്തിയവര്‍ക്കായി വിതരണം ചെയ്‌തിരുന്നു. ഫ്‌ളോട്ടില്‍നിന്നും വിതരണം ചെയ്‌ത സമ്മാന കൂപ്പണുപയോഗിച്ച്‌ എസ്‌.എം.എസ്‌ അയച്ചവര്‍ക്ക്‌ മലബാര്‍ ഗോള്‍ഡ്‌ ഏര്‍പ്പെടുത്തിയ പത്ത്‌ സമാശ്വാസ സമ്മാനങ്ങളുമുണ്ട്‌. വിജയികളെ ജി.കെ.എസ്‌.എഫ്‌ ആസ്‌ഥാനത്തുനിന്ന്‌ ടെലിഫോണില്‍ ബന്ധപ്പെട്ട്‌ ഗ്രാന്റ്‌ കേരള ഷോപ്പിംഗ ്‌ ഫെസ്‌റ്റിവല്‍ ഡയറക്‌ടര്‍ കെ.എന്‍.സതീഷും മലബാര്‍ ഗോള്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ പ്രദീപും അഭിനന്ദനമറിയിച്ചു.
01,09,2010
  All Rights Reserved by TimelyNews Thodupuzha   Powered by ALFiNE IT Solutions