|
|
നാട്ടുവിശേഷം |
| ദേവാലയങ്ങളില് എട്ടുനോമ്പാചരണം |
|
*മുള്ളരിങ്ങാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് ആചരണവും സുവിശേഷ യോഗവും പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുനാളും ഇന്നുമുതല് എട്ടുവരെ ആഘോഷിക്കും. ഇന്നും നാളെയും രാവിലെ 8.30ന് വി. കുര്ബാന, 10.30 ന് പ്രസംഗം, ധ്യാനം, മൂന്നിന് രാവിലെ 8.30 ന് വി. കുര്ബാന, 11 ന് പ്രസംഗം, ധ്യാനം. നാലിന് രാവിലെ 8.30 ന് വി.കുര്ബാന, 11 ന് പ്രസംഗം, ധ്യാനം.
അഞ്ചിന് രാവിലെ 8.30 ന് വി. കുര്ബാന, 10.30 ന് ഭക്തിസംഘടനകളുടെ വാര്ഷികവും പരീക്ഷകളില് ഉന്നതമാര്ക്ക് വാങ്ങിയവര്ക്കുള്ള സ്കോളര്ഷിപ്പ് വിതരണവും നടക്കും.
സഭാ സെക്രട്ടറി തമ്പു ജോര്ജ് തുകലന് ഉദ്ഘാടനം നിര്വഹിക്കും. ഫാ. കുര്യാക്കോസ് മാറാച്ചേരി അധ്യക്ഷത വഹിക്കും. ആറിനും ഏഴിനും രാവിലെ 8.30 ന് വി. കുര്ബാന, 11 ന് പ്രസംഗം, ധ്യാനം. എട്ടിന് രാവിലെ 8.45 ന് വി. മൂന്നിന്മേല് കുര്ബാന, 10.15 ന് പ്രസംഗം, 11 ന് പ്രദക്ഷിണം, ആശീര്വാദം.
*അടിമാലി: പൊന്മുടി സെന്റ് മേരീസ് ദേവാലയത്തില് എട്ടുനോമ്പാചരണവും കന്യകാ മറിയത്തിന്റെ പിറവിത്തിരുനാളാഘോഷവും എട്ടുവരെ ആഘോഷിക്കും.
ഇന്നു വൈകിട്ട് നാലിന് കൊടിയേറ്റ്, നൊവേന, ലദീഞ്ഞ്, 4.30 ന് വി. കുര്ബാന-പ്രസംഗം-ഫാ. മാത്യു കരോട്ടു കൊച്ചറയ്ക്കല്.
രണ്ടിന് വൈകിട്ട് 4.25 ന് വി. കുര്ബാന, പ്രസംഗം-ഫാ. തോമസ് പഞ്ഞിക്കുന്നേല്. മൂന്നിന് 4.25 ന് വി. കുര്ബാന, പ്രസംഗം-ഫാ.മാത്യു പുതുപ്പറമ്പില്. നാലിന് വൈകിട്ട് 4.25 ന് വി. കുര്ബാന, പ്രസംഗം -ഫാ. ജോസഫ് കോയിക്കക്കുടി. അഞ്ചിന് രാവിലെ 7.40 ന് വി. കുര്ബാന, പ്രസംഗം-ഫാ. ഫ്രാന്സിസ് അമ്പഴത്തിനാല്. ആറിന് വൈകിട്ട് 4.25 ന് പ്രസംഗം -ഫാ. സ്കറിയ ഉറുമ്പില്. ഏഴിന് വൈകിട്ട് 4.25 ന് പ്രസംഗം-ഫാ.മാത്യു തടത്തില്.
എട്ടിന് രാവിലെ 6.30 ന് വി.കുര്ബാന, 9.30 ന് ജപമാല, കാഴ്ചസമര്പ്പണം, 10 ന് നൊവേന, ലദീഞ്ഞ്, 10.25 ന് വി.കുര്ബാന, പ്രസംഗം-ഫാ. ജോസഫ് പാറക്കടവില്, 12.15 ന് പ്രസുദേന്തി വാഴ്ച, 12.30 ന് പ്രദക്ഷിണം, സമാപനം.
*അടിമാലി: കള്ളികണ്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പു പെരുനാളും കണ്വന്ഷനും ഇന്നുമുതല് എട്ടുവരെ നടക്കും.രാവിലെ 8.30 ന് വി. കുര്ബാനയും സുവിശേഷ പ്രസംഗയോഗവും ഉണ്ടായിരിക്കും.
യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്താ കുര്യാക്കോസ് മോര് ക്ലീമീസ് തിരുമേനി പ്രധാന കാര്മികത്വം വഹിക്കും.
ഇന്നു രാവിലെ 10.30 ന് പാറത്തോട് സെന്റ് ജോര്ജ് ഫൊറോനാ പള്ളി വികാരി ഫാ. അഗസ്റ്റ്യന് കുന്നപ്പിള്ളില് യോഗം ഉദ്ഘാടനം ചെയ്യും. ഫാ. തമ്പി മാറാടി, ഫാ. ബേസില് കൊറ്റിക്കല്, ഫാ. മാത്യൂസ് കാട്ടിപ്പറമ്പില്, ഫാ. ജിജോ പാക്കുന്നേല്, ഫാ. ഐസക്ക് മേനേത്തുമാലില് കോര് എപ്പിസ്കോപ്പ, ഫാ. എല്ദോസ് പുളിഞ്ചോട്ടില്, ഫാ. ഏലിയാസ് കാവുംപാക്കല്, ബ്രദര് സിനു കുര്യാക്കോസ് തുടങ്ങിയവര് പ്രസംഗിക്കും. എട്ടിനു രാവിലെ 8.30 ന് വി.മൂന്നിന്മേല് കുര്ബാന, സുവിശേഷ പ്രസംഗം, ടൗണ് കുരിശും തൊട്ടികളിലേക്കു പ്രദക്ഷിണം.
എട്ടുനോമ്പിനോടനുബന്ധിച്ചു പള്ളിയില് താമസിച്ച് ഭജനയിരിക്കാന് സൗകര്യവും എട്ടിന് പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന് പാത്രിയര്ക്കീസ് ബാവായുടെ തിരുശേഷിപ്പ് പേടകത്തില് നിന്ന് പുറത്തെടുത്ത് വണങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. മാത്യൂസ് പുല്പ്പറമ്പില് അറിയിച്ചു.
*അടിമാലി: കല്ലാര് സെന്റ് മേരീസ് യാക്കോബായ പള്ളിയില് എട്ടുനോമ്പാചരണത്തിന്റെയും സുവിശേഷ മഹായോഗത്തിന്റെയും ഭാഗമായി ഇന്ന് രാവിലെ 8.30 ന് വി.കുര്ബാന, 10 ന് ഗാനശുശ്രൂഷ, 11 ന് പ്രസംഗം, ഫാ. വര്ഗീസ് പനച്ചിയില് തിരുവാങ്കുളം.
നാളെ രാവിലെ 8.30 ന് വി. കുര്ബാന, 11 ന് പ്രസംഗം-ഫാ. ബേബി പാണ്ടാലില് പരീക്കണ്ണി. മൂന്നിന് 8.30 ന് വി.കുര്ബാന, 11 ന് പ്രസംഗം-ഫാ. തമ്പി മാറാടി. നാലിന് രാവിലെ 8.30 ന് വി. കുര്ബാന, 11 ന് പ്രസംഗം-ഫാ. എല്ദോ കക്കാടന് കോലഞ്ചേരി.
അഞ്ചിന് രാവിലെ 8.30 ന് വി. കുര്ബാന. 11 ന് പ്രസംഗം-ഫാ. റോയി മാനിക്കാട്ട് 14-ാം മൈല്.
ആറിന് രാവിലെ 8.30 ന് വി. കുര്ബാന, 11 ന് പ്രസംഗം-ഫാ. മാത്യു മാത്യു കാരിപ്രായില് കോതമംഗലം. ഏഴിന് രാവിലെ 8.30 ന് വി. കുര്ബാന, 11 ന് പ്രസംഗം-ഫാ. എല്ദോസ് കുറ്റപ്പാല, ഫാ. ബാബു പാലക്കുന്നേല് മഴുവന്നൂര്, വൈകിട്ട് 6.30 ന് സന്ധ്യാപ്രാര്ഥന. പ്രസംഗം -ഫാ. മത്തായി കുളങ്ങരക്കുടിയില്.
*കലയന്താനി: സെന്റ് മേരീസ് ദേവാലയത്തില് എട്ടുനോമ്പാചരണം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയോടെ ആരംഭിച്ച് എട്ടിന് പാച്ചോര് നേര്ച്ചയോടെ അവസാനിക്കുമെന്നു വികാരി ഫാ. മാത്യൂസ് മാളിയേയ്ക്കല് അറിയിച്ചു.
ദിവസവും രാവിലെ 6.30 ന് കുര്ബാനയും ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയും, കുര്ബാനയും, ലദീഞ്ഞും നൊവേനയും ഉണ്ടായിരിക്കും. എട്ടിനു ഉച്ചകഴിഞ്ഞ് 3.30 ന് ആഘോഷമായ ജപമാല, ആഘോഷമായ തിരുനാള് കുര്ബാന, സന്ദേശം-ഫാ. ജോബിന് ഒഴായ്ക്കല്, ലദീഞ്ഞ്, നൊവേന, പാച്ചോര് നേര്ച്ച.
*തുടങ്ങനാട്: മരിയന് ഭവനില് ഇന്നുമുതല് എട്ടുവരെ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും ആഘോഷിക്കും. എല്ലാദിവസവും രാവിലെ ഒന്പതുമുതല് വൈകിട്ട് അഞ്ചുവരെ പ്രാര്ഥനയും ഉച്ചയ്ക്ക് 12 ന് വിശുദ്ധ കുര്ബാനയും വചന സന്ദേശവും നടക്കും.
|
|
01,09,2010
| |
|
|
|