-
- നാരകക്കാനം:ഭീഷണിയായ പാറ പൊട്ടി&
ചെറുതോണി: ഇടുക്കി-കട്ടപ്പന സംസ്ഥാന പാതയില്‍ നാരകക്കാനത്തു മലയിടിഞ്ഞുണ്ടായ ഗതാഗതതടസം നീക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി തുടങ്ങി. കൂറ്റന്‍ പാറകള്‍ റോഡില്‍ പതിച്ചിരിക്കുന്നതിനാല്‍ ഇവ പൊട്ടിച്ചു നീക്കുക ഏറെ ശ്രമകരമാണ്. വിദഗ്ധ തൊഴിലാളികള്‍ മൂന്നു സംഘമായി തിരിഞ്ഞാണു പണി നടത്തുന്നത്. ഇനി മല ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെനിന്നു പണിയുന്നതും ഏറെ ബുദ്ധിമുട്ടാണ്. ഭീഷണിയുയര്‍ത്തി നില്ക്കുന്ന ഭാഗത്തെ പാറയും കൂടി പൊട്ടിച്ചു നീക്കുമെന്നു ബന്ധപ്പെട്ടവര്‍ അധികൃതരെ അറിയിച്ചു. ജില്ലാ കലക്ടര്‍ അശോക്കുമാര് സിംഗ്, പൊതുമരാമത്തു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.കെ. ഗംഗാധരന്, ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ബാബു ജയറാം, അഡീഷണല്‍ തഹസില്‍ദാര്‍ ഹരിദാസ്, തങ്കമണി വില്ലേജ് ഓഫീസര്‍ ജോണ്സണ് എന്നിവര്‍ സ്ഥലത്തെത്തി പണികള്‍ നിരീക്ഷിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്നു വൈകുന്നേരത്തോടെ ഒരു പരിധിവരെ മണ്ണു നീക്കാനാകുമെന്നാണു പ്രതീക്ഷ. വാഹനങ്ങള്‍ തങ്കമണി വഴിയും ചെറുവാഹനങ്ങള്‍ മരിയാപുരം വഴിയും തിരിച്ചുവിട്ടിരിക്കുകയാണ്.
-
- പട്ടയ നടപടി ത്വരിതപ്പെടുത്തുമെ
മലയോര കര്‍ഷകരുടെ കൈവശഭൂമിക്കു പട്ടയം നല്‍കുന്നത് കോടതിവിധിയെത്തുടര്‍ന്ന് വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഉറപ്പുനല്‍കി. അഖിലേന്ത്യാ കിസാന്‍ സഭ നിവേദക സംഘത്തെയാണ് ഇക്കാര്യം അറിയിച്ചത്. ഇ.എസ്്.ബിജിമോള്‍ എം.എല്‍.എ, കിസാന്‍ സഭ ജില്ലാ സെക്രട്ടറി മാത്യു വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് സി.കെ. കൃഷ്ണന്‍കുട്ടി എന്നിവരാണു മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും നിവേദനം നല്‍കിയത്. പട്ടയം നല്കാന് പട്ടിക തയാറാക്കി അപേക്ഷ സ്വീകരിച്ച് നോട്ടീസ് ലഭിച്ചവര്‍ക്കു പണം കൈപ്പറ്റി ഉടന്‍ പട്ടയം നല്‍കുക. വനം-റവന്യു വകുപ്പുകള്‍ നടത്തിയ സംയുക്ത പരിശോധന പട്ടികയില്‍ പെട്ടതും അളന്നു തിരിച്ചതും അളക്കാന്‍ നോട്ടീസ് നല്കിയതുമായ പ്രദേശങ്ങളില്‍ വിതരണ നടപടികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുക, സംയുക്ത പരിശോധനയില്പ്പെടാത്ത സ്ഥലം പരിശോധിക്കാന്‍ സ്പെഷല്‍ ടീമിനെ ചുമതലപ്പെടുത്തുക, പട്ടയം നല്‍കുക, ഇതിനു കര്‍ഷക സംഘടനാ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണു നിവേദനത്തിന് ഉന്നയിച്ചത്. കോടതിവിധിക്കു വിധേയമെന്നു രേഖപ്പെടുത്തി 1993 ല്‍ നല്കിയ പട്ടയങ്ങള്‍ നിയമസാധുത ഉള്ളതാക്കി ഉത്തരവിറക്കുകയും അവ കൈമാറ്റം ചെയ്യാനും പോക്കുവരവ് ചെയ്യാനും നടപടിയെടുക്കണമെന്നും പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുടെ പേരില്‍ പട്ടയം നിഷേധിക്കപ്പെട്ട രാജാക്കാട്, പെരിഞ്ചാംകുട്ടി, മേലേചിന്നാര്‍, മാവറസിറ്റി, കുത്തുങ്കല്‍, മുക്കുടില്‍, മുനിയറ, കൊന്നത്തടി അടക്കമുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് എത്രയും വേഗം പട്ടയം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. വനംവകുപ്പ് അവകാശവാദം ഉന്നയിക്കുന്നതും 70 ല്‍ പരം വര്‍ഷമായി ജനങ്ങള്‍ കൈവശം വച്ച് കൃഷി ചെയ്ത് താമസിച്ചുവരുന്ന ദേവികുളം താലൂക്കിലെ പഴമ്പിള്ളിച്ചാല്‍, പടിക്കപ്പ്, ആനവിരട്ടി വില്ലേജിലെ ലക്ഷ്മി, കമ്പിലൈന്‍, എട്ടേക്കര്‍, പീരുമേട് താലൂക്കിലെ വാഗമണ്‍ അടക്കമുള്ള പ്രദേശങ്ങളിലെ ഭൂമിക്കു പട്ടയം നല്‍കണം.റീസര്‍വേയിലെ അപാകതകള്‍ പരിഹരിക്കുക, റീസര്‍വേ എത്രയും വേഗം പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. റവന്യു, വനം, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്
-
-
- കിണറുകള്‍ ഇടിഞ്ഞു താണു
പാലാ/മാവേലിക്കര: രാമപുരത്ത് വീട്ടുമുറ്റത്തെ 30 വര്‍ഷം പഴക്കമുള്ള കിണര്‍ ഇടിഞ്ഞു താന്നു. വെള്ളിലാപ്പള്ളി ചിറകണ്ടം തേവര്‍കുന്നേല്‍ എബ്രാഹമിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇന്നലെ രാവിലെ ഇടിഞ്ഞു താണ നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10 മണി വരെ കിണറിനു യാതൊരു കുഴപ്പവും ഇല്ലായിരുന്നെന്ന് വീട്ടുടമ പറഞ്ഞു. 30 വര്‍ഷം പഴക്കമുണ്ടെങ്കിലും കിണറിന്റെ ആറടി ഉയരമുള്ള ചുറ്റുമതിലും 8 അടി ഉയരമുള്ള തൂണുകളും, അടുത്തിടെ വീട് പുതുക്കിപ്പണിതപ്പോള്‍ ശക്തിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തൂണുകള്‍ മണ്നിരപ്പിലും താഴെയാണ്. വെള്ളം പതഞ്ഞുകിടക്കുകയാണ്. 30 വര്‍ഷമായി കുടിവെള്ളത്തിന് ഈ കുടുംബം ആശ്രയിച്ചിരുന്ന കിണറാണിത്. കാരണം വ്യക്തമായിട്ടില്ല. മീനച്ചില്‍ തഹസില്‍ദാര്‍ സി.ഐ. ശശി സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്കും, ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിക്കും, ഭൗമശാസ്ത്രപഠന കേന്ദ്രത്തിനും വിവരം കൈമാറി യിട്ടുണ്ട്. മാവേലിക്കരയില്‍ രണ്ടാം തവണയാണ് കിണര്‍ ഇടിഞ്ഞുതാഴുന്നത്. കണ്ടിയൂര്‍ കൊല്ലംപറമ്പില്‍ വേലായുധനാചാരിയുടെ വീട്ടുമുറ്റത്തെ കിണര്‍ പൂര്‍ണമായും ഇടിഞ്ഞുതാണു. 22 വര്‍ഷത്തെ പഴക്കമുണ്ട് ഈ കിണറിന്. ചുറ്റും കുഴി രൂപപ്പെട്ട ശേഷമാണ് കിണര്‍ പൂര്‍ണമായും താഴേക്ക് താണത്. കഴിഞ്ഞമാസം നടയ്ക്കാവ് ചാണഞ്ചേരില് വീട്ടിലും കിണര്‍ ഇടിഞ്ഞുതാണിരുന്നു.
-
-
- തൊടുപുഴ ലോട്ടറി മാഫിയയുടെ പിടിയ&
തൊടുപുഴ: തൊടുപുഴ നഗരം ലോട്ടറി മാഫിയയുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണെന്ന് സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി പറഞ്ഞു. തൊടുപുഴയില്‍ വിറ്റഴിക്കുന്ന ലോട്ടറി ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജടിക്കറ്റുകളാണ്. ഇവയില്‍ മിക്കവാറും ടിക്കറ്റുകളും ഏജന്‍സിയുടെ സീല്‍ പോലും ഇല്ലാത്തവയാണ്. ലോഡുകണക്കിന് ടിക്കറ്റുകള്‍ ചാക്കുകളില്‍കെട്ടി കൊണ്ടുവന്ന് വന്‍കിടക്കാരും ചെറുകിട ലോട്ടറി ഏജന്‍സികളും വിറ്റ് വന്‍ലാഭം കൊയ്യുകയാണ്. തൊഴിലാളികളും ഇടത്തരക്കാരും ലോട്ടറിടിക്കേറ്റ്ടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. ജോലി കഴിഞ്ഞ് കൂലിയുമായി വീട്ടിലെത്തുന്നതിന് പകരം ഒരു കെട്ട് ലോട്ടറിടിക്കറ്റുകളുമായി വീട്ടിലെത്തുന്ന സ്ഥിതിയാണ്. ഇതിന്റെ പേരില്‍ കുടുംബബജറ്റുകള്‍ താളംതെറ്റി കുടുംബജീവിതത്തില്‍ അപസ്വരങ്ങളുണ്ടായ നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്. യാതൊരു വിധ നിയന്ത്രണവും പരിശോധനകളുമില്ലാതെ തൊടുപുഴയില്‍ നടക്കുന്ന ലോട്ടറി തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കുവാന്‍ പൊലീസും ലോട്ടറി വകുപ്പും തയ്യാറാകണമെന്നും അല്ലാത്തപക്ഷം വ്യാജലോട്ടറി വില്പനശാലകള് നടത്താന്‍ അനുവദിക്കുകയില്ലെന്നും പി പി ജോയി മുന്നറിയിപ്പ് നല്കി.
-
-
- ഭൂചലനം: മുല്ലപ്പെരിയാറിന് വിള്ള&
കുമളി: മലയാറ്റൂര്‍ മലയടിവാരത്ത് വെള്ളിയാഴ്ച അനുഭവപ്പെട്ട ഭൂചലനം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നേരിയ വിള്ളലുണ്ടാക്കിയതായി ജലവിഭവവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ പരിശോധനയില്‍ കണ്ടെത്തി. അണക്കെട്ടിന്റെ പിന്‍ഭാഗത്തെ കോണ്‍ക്രീറ്റ് ബ്ലോക്കിന്റെ പുറംഭിത്തിയിലും ഉപരിതലത്തിലുമാണ് നേരിയ വിള്ളലുകള്‍. ജലമുഖത്ത് ചെറിയതോതില്‍ സിമന്റ് പ്ലാസ്റ്ററിംഗ് അടര്‍ന്ന് പോവുകയും ചെയ്തു. മുല്ലപ്പെരിയാറില്‍നിന്ന് 85 കിലോമീറ്റര്‍ അകലെ കോതമംഗലം, കുട്ടമ്പുഴ, തട്ടേക്കാട് എന്നീ പ്രദേശങ്ങളുടെ മധ്യഭാഗത്തായി മലയാറ്റൂര്‍ മലയടിവാരത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.48ന് റികട്ര്‍ സ്കെയിലില്‍ 3.3 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. മുല്ലപ്പെരിയാറില്‍നിന്ന് 4 കിലോമീറ്റര്‍ അകലെ വള്ളക്കടവില്‍ സ്ഥാപിച്ചിരിക്കുന്ന ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയതോടെയാണ് അണക്കെട്ടിന് കേടുപാടുകള്‍ സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ ജലവിഭവവകുപ്പ് തീരുമാനിച്ചത്.
-
-
- ഇന്ധനവില വര്‍ദ്ധനയ്ക്കെതിരെ പ്
തൊടുപുഴ: പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തിയ കേന്ദ്രഗവണ്മെന്റ് തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ബഹുഭൂരിപക്ഷം സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെയാണ് ഈ വിലവര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് യുപിഎ സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്വിജയമൊരുക്കിയ കേരള ജനതക്ക് കേന്ദ്രഗവണ്മെന്റിന്റെ ആദ്യത്തെ സമ്മാനമാണ് പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലൂടെ നല്‍കിയിരിക്കുന്നതെന്ന് സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി പറഞ്ഞു.
-
-
- ഇടുക്കിയില്‍ ഒന്നരയടി വെളളം കൂട&
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒന്നരയടി ഉയര്‍ന്ന് 2309.32 അടിയിലെത്തി. പദ്ധതി പ്രദേശത്ത് ഇന്നലെ 7.32 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. ഡൈവേര്ഷന് പദ്ധതികളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായി. 23.088 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തി. തണുത്ത അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ കുറവുണ്ടായിട്ടുണ്ട്. 40.17 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. ബുധനാഴ്ച ഇത് 44.8 ദശലക്ഷം യൂനിറ്റായിരുന്നു. കഴിഞ്ഞ ആഴ്ചവരെ 46 ദശലക്ഷം യൂണിറ്റായിരുന്നു ശരാശരി പ്രതിദിന ഉപഭോഗം. കഴിഞ്ഞ മാസം ഉപഭോഗം 50 ദശലക്ഷം യൂണിറ്റ് കടന്നിരുന്നു. മൂലമറ്റം പവര്‍ ഹൗസിലെ ഉത്പ്പാദനം വീണ്ടും കുറച്ചു. 3.145 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലത്തെ ഉത്പ്പാദനം.
-
-
-
- പി.എം മിത്രയെ ഫ്യൂജിഗംഗ ആദരിച്ചു
തൊടുപുഴ: മാജിക് മേഖലക്കു നല്കിയ സമഗ്ര സംഭാവനയ്ക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ മജീഷ്യന്‍ പി.എം. മിത്രക്ക് ഫ്യൂജിഗംഗ ഏര്‍പ്പെടുത്തിയ പ്രശസ്തിപത്രം തൊടുപുഴ ഡിവൈ.എസ്.പി കെ.ജി സൈമണ്‍ നല്കി ആദരിച്ചു.
-






